തിരുവനന്തപുരം: ഓണക്കാലത്ത് ഗാര്‍ഹിക പാചക വാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയ്്ക്ക് കത്തയച്ചു. നിലവില്‍, ഗാര്‍ഹിക ഇന്ധനം ബുക്കിംഗിനുള്ള കാത്തിരിപ്പ് കാലയളവ് നഗരപ്രദേശത്ത് 25 ദിവസവും ഗ്രാമങ്ങളില്‍ 45 ദിവസവുമാണ്. ......
തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന് സമീപം വള്ളത്തിൽനിന്ന് കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ തോമസിന്റെ മകൻ പ്രവീൺ (42) ആണ് മരിച്ചത്. ......
തിരുവനന്തപുരം: ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം തികച്ചും അവാസ്തവമെന്ന് ഭക്ഷ്യവകുപ്പ്. ഒരോ കാര്‍ഡിനുമുള്ള സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ല.
കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതം അരി ലഭ്യതയില്‍ 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി. ......
തിരുവനന്തപുരം : 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യൻ പ്രതിരോധ സേനകളും മറ്റ് സായുധ സേനകളും രാജ്യമെമ്പാടും ബാൻഡ് പ്രകടനം അവതരിപ്പിക്കുന്നു.ദക്ഷിണ വ്യോമസേനയുടെ ആഭിമുഖ്യത്തിൽ, ഇന്ത്യൻ വ്യോമസേന ഓഗസ്റ്റ് 12, 13 തീയതികളിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ബാൻഡ് പ്രകടനം സംഘടിപ്പിക്കും.. ഓഗസ്റ്റ് 12-ന് ഫുൾ ഡ്രസ് റിഹേഴ്സലും ഓഗസ്റ്റ് 13-ന് ഫൈനൽ പ്രകടനവുമാണ് നടത്തുക.
സംഗീതത്തിന്റെ ശക്തിയിലൂടെ രാഷ്ട്രാഭിമാനവും ദേശീയ ഐക്യ ബോധവും വളർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ......
തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കാണാതായ ജോണിന്റെ മകളെ ഫോണിൽ വിളിച്ച മുഖ്യമന്ത്രി, തെരച്ചിൽ കൂടുതൽ ഊർജിതമാക്കുമെന്നും സർക്കാർ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി രക്ഷാദൗത്യം തുടരുമെന്നും ഉറപ്പ് നൽകി.
അതേസമയം, രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന ആവശ്യവുമായി കേരള കത്തോലിക്ക മെത്രാൻ സമിതി (കെസിബിസി) രംഗത്തെത്തി. ......
തിരുവനന്തപുരം: നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസ് നല്കാന് മൂന്നാം ഗഡുവായി 150 കോടി രൂപ അനുവദിച്ചു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. ......
തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് ഭാഷാ നൈപുണി വളര്‍ത്തുവാനായി കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്റര്‍ സംഘടിപ്പിച്ച ഫ്രം സൗണ്ട് ടു സൈന്‍ പരിശീലന പരിപാടി ശ്രദ്ധേയമായി. കേരള യൂണിവേഴ്സ്റ്റി റിട്ട.അസോസിയേറ്റ് പ്രൊഫസറും ഡിഫറന്റ് ആര്‍ട് സെന്റര്‍ സീനിയര്‍ ലിംഗ്വിസ്റ്റുമായ ഡോ.എ.എം മേരിക്കുട്ടി ക്ലാസിന് നേതൃത്വം നല്കി. ......
തിരുവനന്തപുരം മുതലപ്പൊഴിയില്‍ നിന്ന് കടലില്‍ പോയി കാണാതായ ഷിജിൻ എന്ന മത്സ്യത്തൊഴിലാളിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
ഷിജിനെ കടലില്‍ കാണാതായിട്ട് ഏഴ് ദിവസം പിന്നിട്ടിട്ടും ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് കൃത്യമായ തിരച്ചില്‍ ഉണ്ടാകുന്നില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന പരാതി. നിലവില്‍ മത്സ്യത്തൊഴിലാളികളും നാട്ടുകാരും മാത്രമാണ് സ്വന്തം നിലയില്‍ തിരച്ചില്‍ നടത്തുന്നത്.
തന്റെ ഭർത്താവിനെ കണ്ടെത്തുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് ഷിജിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. ......